Sunday, January 1, 2017

പുതുവർഷത്തെ വരവേൽക്കാൻ വ്യത്യസ്​തമായ

കോഴിക്കോട്​​: പുതുവർഷത്തെ വരവേൽക്കാൻ വ്യത്യസ്​തമായ  അനുഭവങ്ങളൊരുക്കി വിദ്യാർഥി കൂട്ടായ്​മയായ ​െഎലാബ് കോഴിക്കോട്​ ബീച്ചിൽ ഒത്തുകൂടി. സെൽഫികളിലൂടെ സെൽഫികളിലേക്ക്​ മാത്രമായി ഒതുങ്ങിപ്പോകുന്ന കാലത്ത്​ നാട്ടുകാരുമൊന്നിച്ച്​ സൗഹൃദത്തി​െൻറ വലയം തീർക്കുകയായിരുന്നു അവർ.
സലീം എരവന്നൂർ നയിച്ച പാട്ട്​ സംഘവും ശ്രീകുമാർ പയ്യന്നൂരി​െൻറ നേതൃത്വത്തിലെ ഡ്രംസ്​, അറബന ടീമും ആഘോഷ​ത്തെ അവിസ്​മരണീയമാക്കി. 2016ലെ ഒാർമ്മകൾ പങ്കുവെക്കാൻ വലിച്ചുകെട്ടിയ ക്യാൻവാസ്​ വൈകുന്നേരമായപ്പോഴേക്കും നിറങ്ങൾ കൊണ്ട്​ നിറഞ്ഞു.
താജ്​ബക്കർ മണലിൽ തീർത്ത വലിയ സ്​മൈലി 2017​ലേക്കുള്ള പ്രതീക്ഷയുടെ പ്രതിനിധീകരണമായി. നസ്​മിന നാസർ, ജവാദ്​ മിർസ, ഷഫീക്ക്​ കാരാട്ട്,​ മാനസ, മെഹർ മൂസ തുടങ്ങിവർ പരിപാടിക്ക്​ നേതൃത്വം നൽകി.

No comments:

Post a Comment