Monday, January 2, 2017

നഗരസഭ യാചക

മലപ്പുറം: നഗരസഭ യാചക വിമുക്തമാക്കാന്‍ കൗണ്‍സില്‍ യോഗം ഐകകണ്ഠ്യേന തീരുമാനിച്ചു. യാചക വേഷത്തിലത്തെുന്നവര്‍ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി സൃഷ്ടിക്കുന്നതായി ലഭിച്ച പരാതികളത്തെുടര്‍ന്നാണ് നടപടി. ഇത് സംബന്ധിച്ച് മുസ്ലിം ലീഗ് കൗണ്‍സിലര്‍ കെ.കെ. മുസ്തഫ എന്ന നാണി അവതരിപ്പിച്ച പ്രമേയം യോഗം അംഗീകരിച്ചു. 2017 ജനുവരി ഒന്നിന് യാചന നിരോധനം പ്രാബല്യത്തില്‍ വരും.
വ്യാപാരികളും ചെറുകിട കച്ചവടക്കാരും വീട്ടമ്മമാരുമാണ് യാചകര്‍ക്കെതിരെ പരാതി നല്‍കിയത്. വിവിധ വേഷങ്ങളിലത്തെുന്ന ഇവര്‍ പിടിച്ചുപറി ഉള്‍പ്പെടെ നടത്തുകയാണ്.
യാചന നിരോധനം പ്രാബല്യത്തില്‍ വരുന്നതിന് മുന്നോടിയായി നഗരസഭയുടെ വിവിധ ഭാഗങ്ങളില്‍ ഇക്കാര്യം വ്യക്തമാക്കി മലയാളം, ഹിന്ദി, തമിഴ്, കന്നട, ഇംഗ്ളീഷ് ഭാഷകളില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കും. പൊലീസിന്‍െറ സഹായവും നഗരസഭ തേടിയിട്ടുണ്ട്. ജില്ല ഭരണകൂടം, ചൈല്‍ഡ് ലൈന്‍, വ്യാപാരികള്‍, മത-രാഷ്ട്രീയ-സാമൂഹിക-സന്നദ്ധ സംഘടനകള്‍ ഉള്‍പ്പെടെയുള്ളവരെ ഇതുമായി സഹകരിപ്പിക്കും.
 

വൈദ്യുതി മുടങ്ങും ......

തിരൂരങ്ങാടി: ചെറുമുക്ക്, താഴെചിന, കുണ്ടുചിന, കൊടിഞ്ഞി തുടങ്ങിയ സ്ഥലങ്ങളില്‍ തിങ്കളാഴ്ച രാവിലെ എട്ടുമുതല്‍ അഞ്ചുവരെ വൈദ്യുതി മുടങ്ങും. ......
തിരൂരങ്ങാടി: ചെറുമുക്ക്, താഴെചിന, കുണ്ടുചിന, കൊടിഞ്ഞി തുടങ്ങിയ സ്ഥലങ്ങളില്‍ തിങ്കളാഴ്ച രാവിലെ എട്ടുമുതല്‍ അഞ്ചുവരെ വൈദ്യുതി മുടങ്ങും. ......

Sunday, January 1, 2017

പുതുവർഷത്തെ വരവേൽക്കാൻ വ്യത്യസ്​തമായ

കോഴിക്കോട്​​: പുതുവർഷത്തെ വരവേൽക്കാൻ വ്യത്യസ്​തമായ  അനുഭവങ്ങളൊരുക്കി വിദ്യാർഥി കൂട്ടായ്​മയായ ​െഎലാബ് കോഴിക്കോട്​ ബീച്ചിൽ ഒത്തുകൂടി. സെൽഫികളിലൂടെ സെൽഫികളിലേക്ക്​ മാത്രമായി ഒതുങ്ങിപ്പോകുന്ന കാലത്ത്​ നാട്ടുകാരുമൊന്നിച്ച്​ സൗഹൃദത്തി​െൻറ വലയം തീർക്കുകയായിരുന്നു അവർ.
സലീം എരവന്നൂർ നയിച്ച പാട്ട്​ സംഘവും ശ്രീകുമാർ പയ്യന്നൂരി​െൻറ നേതൃത്വത്തിലെ ഡ്രംസ്​, അറബന ടീമും ആഘോഷ​ത്തെ അവിസ്​മരണീയമാക്കി. 2016ലെ ഒാർമ്മകൾ പങ്കുവെക്കാൻ വലിച്ചുകെട്ടിയ ക്യാൻവാസ്​ വൈകുന്നേരമായപ്പോഴേക്കും നിറങ്ങൾ കൊണ്ട്​ നിറഞ്ഞു.
താജ്​ബക്കർ മണലിൽ തീർത്ത വലിയ സ്​മൈലി 2017​ലേക്കുള്ള പ്രതീക്ഷയുടെ പ്രതിനിധീകരണമായി. നസ്​മിന നാസർ, ജവാദ്​ മിർസ, ഷഫീക്ക്​ കാരാട്ട്,​ മാനസ, മെഹർ മൂസ തുടങ്ങിവർ പരിപാടിക്ക്​ നേതൃത്വം നൽകി.

കരിസ്​മ വിപണിയിൽ നിന്ന്​ പിൻവലിക്കുന്നതായി സൂചന

മുംബൈ: ഹിറോയുടെ ​മോഡൽ കരിസ്​മ  വിപണിയിൽ നിന്ന്​ പിൻവലിക്കുന്നതായി സൂചന. 2018ൽ കരിസ്​മയെ ഹിറോ വിപണിയിൽ നിന്ന്​ പിൻവലിക്കമെന്നാണ്​​ വാർത്തകൾ​. ഇൗ  സെഗ്​മെൻറിൽ കൂടുതൽ മികച്ച മോഡലുകളിറക്കി വിപണി പിടിക്കാനുള്ള നീക്കത്തിലാണ്​ ഹീറോ മോ​േട്ടാ കോർപ്​. ഹി​റോയുടെ വിവിധ മോഡലുകളിൽ ഏറ്റവും വിൽപ്പന കുറഞ്ഞ മോഡലുകളിലൊന്നാണ്​ കരിസ്​മ.

സി ബി സീക്ക്​ പകരക്കാരനായെത്തിയ കരിസ്​മയാണ്​ ഹിറോയുടെ 200-250 സി സി വിഭാഗത്തിലെ എക സാന്നിധ്യം. വിപണിയിലെത്തിച്ചതിന്​ ശേഷം കരിസ്​മയുടെ വിവിധ മോഡലുകൾ കമ്പനി പുറത്തിറക്കി. എന്നാൽ വിൽപ്പനയിൽ മേധാവിത്വം നേടാൻ ഇവക്കൊന്നും തന്നെ സാധിച്ചിരുന്നില്ല. നവംബർ മാസത്തിൽ കരിസ്​മയുടെ 289 യൂണിറ്റുകളാണ്​ ഹീറോ വിറ്റഴിച്ചത്​. ഇതേ സെഗ്​മെൻറിലുള്ള  പൾസർ 220 മോഡലി​െൻറ 64,289 യൂണിറ്റുകളാണ്​ ഇൗ കാലയളവിൽ ബജാജ്​​ വിറ്റഴിച്ചത് .
എന്നാൽ വാർത്തകൾ ഒൗദ്യോഗികമായി സ്​ഥിരീകരിക്കാൻ ഹീറോ മോ​േട്ടാ കോർപ്​ തയ്യാറായിട്ടില്ല. ഇപ്പോഴും മികച്ച മോഡൽ തന്നെയാണ്​ കരിസ്​മ എന്നാണ്​ കമ്പനിയുടെ നിലപാട്​. തുടർച്ചയായ പരിഷ്​കരണങ്ങളിലൂടെ  ആകർഷണത നിലനിർത്താൻ കരിസ്​മക്ക്​ കഴിയുന്നുണ്ടെന്നും ഹിറോ പറയുന്നു. കൂടുതൽ സൗകര്യങ്ങളും സംവിധാനങ്ങളുമുള്ള പുത്തൻ മോ​േട്ടാർ സൈക്കിളുകൾ വിപണിയി​ലിറക്കുമെന്നും കമ്പനി വ്യക്​തമാക്കുന്നു.
തിരൂരങ്ങാടി: മൂന്നിയൂരിൽ കാർ നിയന്ത്രണം വിട്ട് മതിലിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. പരപ്പനങ്ങാടി ചിറമംഗലം സ്വദേശികളായ ഹുസ്ന(19), ഷംന(14), ഫാത്തിമ സഫാന(6) എന്നിവരാണ് മരിച്ചത്. മൂന്ന് പേർക്ക് പരിക്കേറ്റു.  മുന്നിയൂർ കളിയാട്ടമുക്ക് കാര്യാട് കടവിൽ വെച്ച് ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. കയറ്റത്തിൽ നിന്നും നിയന്ത്രണം വിട്ട കാർ ഭിത്തിയിലിടിച്ചു വീട്ടുമുറ്റത്തേക്ക് മറിയുകയായിരുന്നു. വിവാഹ വീട്ടിലേക്കുള്ള യാത്രയിലാണ് കുടുംബം അപകടത്തിൽ പെട്ടത്.





  മലപ്പുറം സംസ്ഥാനത്തെ ആദ്യ ‘കറൻസിരഹിത ജില്ല’.
 
മലപ്പുറം ∙ ഒൗദ്യോഗിക രേഖകളിൽ സംസ്ഥാനത്തെ ആദ്യ ‘കറൻസിരഹിത ജില്ല’ ഇനി മലപ്പുറം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണിക്കൃഷ്ണൻ പ്രഖ്യാപനം നടത്തി. ജില്ലയ്ക്കുള്ള പുതുവത്സര സമ്മാനമാണു പ്രഖ്യാപനമെന്ന് അദ്ദേഹം പറഞ്ഞു. കറൻസിരഹിത ജില്ലയെന്നാണു പ്രഖ്യാപനമെങ്കിലും സമ്പൂർണ ഡിജിറ്റൽ സാമ്പത്തിക സാക്ഷരത നേടിയ ജില്ല എന്ന വിശേഷണമാകും കൂടുതൽ ഇണങ്ങുക. ...